Latest NewsIndia

ജമ്മു- കാശ്മീര്‍ വിഷയത്തില്‍ ആശങ്കകളുമായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലും കശ്മീരിലും ലഡാക്കിലെയും നിലവിലെ സ്ഥിതിയില്‍ വ്യക്തതത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ജമ്മുകശ്മീരിലും ലഡാക്കിലും എന്താണു സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം രാഹുഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി രാഷ്ട്രപതിക്ക് പരാതി നൽകി

”ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ അത്യന്തം വഷളാവുകയാണ്. അക്രമങ്ങളുടെയും മരണങ്ങളുടെയും വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണിപ്പോള്‍. അതിനാല്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ച ഇടയ്ക്കു നിര്‍ത്തിവെച്ച് ജമ്മുകശ്മീര്‍ വിഷയമാണു പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിച്ചത്. അവിടെനിന്നുവരുന്ന വിവരങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ജമ്മുകശ്മീരിലും ലഡാക്കിലും എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും സുതാര്യമായി രാജ്യത്തോട് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ALSO READ: സിപിഐഎം നേതാവും എഴുത്തുകാരനുമായ എം കേളപ്പന്‍ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button