Latest NewsIndia

കശ്മീര്‍ അശാന്തമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് പണികൊടുത്ത് ശ്രീനഗര്‍ പൊലീസ്

ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ വളരെ മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് എട്ടിന്റെ പണി. കശ്മീര്‍ അശാന്തമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ സ്ഥിതി സമാധാനപരമാണെന്ന് ശ്രീനഗര്‍ പൊലീസിന്റെ ട്വീറ്റ്. നിരോധനാജ്ഞ പിന്‍വലിച്ചിട്ടും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ സമാധാനപരമാണെന്ന് പൊലീസ് ട്വീറ്റ് ചെയ്തു.

ALSO READ: ഒടുവില്‍ തോല്‍വി സമ്മതിച്ച് വിഘടനവാദികള്‍; കേന്ദ്രസര്‍ക്കാരും എന്‍എല്‍എഫിടിയുമായി സമാധാന ഉടമ്പടി

മാധ്യമപ്രവര്‍ത്തകരോടാണ് നിരവധി അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നതായും വിവരമുണ്ട്. അവിടെ നിന്ന് വരുന്ന റിപോര്‍ട്ടുകളുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ട്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നുമൊക്ക് രാഹുല്‍ഗാന്ധി പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ പ്രസ്താവന പൊലീസ് നിഷേധിക്കുകയായിരുന്നു.

ALSO READ: കാശ്‌മീർ താഴ്വര ശാന്തമാകുന്നതിന്റെ സൂചനകൾ

കശ്മരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിയന്ത്രണം താല്‍ക്കാലികമായി എടുത്തകളഞ്ഞിട്ടുണ്ടെന്നും ശ്രീനഗര്‍ പോലിസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അവകാശപ്പെട്ടു. ചെറിയ തോതിലുള്ള കല്ലേറ് അതത് സ്ഥലങ്ങളില്‍ തന്നെ കര്‍ശനമായി കൈകാര്യം ചെയ്യുകയും മുളയിലേ നുള്ളിക്കളയുകയും ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

READ ALSO: കാശ്‌മീർ താഴ്വര ശാന്തമാകുന്നതിന്റെ സൂചനകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button