Latest NewsIndia

ഒടുവില്‍ തോല്‍വി സമ്മതിച്ച് വിഘടനവാദികള്‍; കേന്ദ്രസര്‍ക്കാരും എന്‍എല്‍എഫിടിയുമായി സമാധാന ഉടമ്പടി

ഡല്‍ഹി: ത്രിപുരയിലും കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നീക്കം ഫലം കണ്ടു. വിഘടനവാദി സംഘടനയായ എന്‍ എല്‍ എഫ് ടി സര്‍ക്കാരുമായി സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചു. 2015 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ശ്രമം വിജയം കണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെയും തൃപുര സര്‍ക്കാരിന്റെയും രാഷ്ട്രീയ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് 13ന് സംഘടനയിലെ മുഴുവന്‍ അംഗങ്ങളും സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങും.

ALSO READ: ദുരിതപെയ്ത്ത്; ഐഎം വിജയനും വീട് വിട്ടിറങ്ങേണ്ടി വന്നു

എന്‍ എല്‍ എഫ് ടിയുടെ നേതാവ് സബീര്‍ കുമാര്‍ ദേബ് ബര്‍മയാണ്. 1997 മുതല്‍ സംഘടന യുഎപിയുടെ പരിധിയിലായിരുന്നു. ആന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ക്യാമ്പുകള്‍ സ്ഥാപിച്ച് അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഈ സംഘം. എന്നാല്‍ 2007ന് ശേഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 2005നും 2015നും ഇടയില്‍ 317 ആക്രമണങ്ങള്‍ നടത്തിയ സംഘം 28 സുരക്ഷാ സൈനികരെയും 62 സാധാരണക്കാരെയും വധിച്ചിരുന്നു. പരിശോധനകളും സൈനിത നടപടികളും ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ ആയുധം ഉപേക്ഷിക്കാന്‍ തയ്യാറായത്. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാവുകയായിരുന്നു.

ALSO READ:  ജെസിബി വേണ്ട, ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതിങ്ങനെ; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button