Latest NewsIndia

അജിത് ഡോവലിന്റെ കശ്മീര്‍ ദൗത്യം പ്രത്യേക ലക്ഷ്യം സഫലമാക്കുന്നത് വരെ

ശ്രീനഗര്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിലാണ്. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം ചടങ്ങുകള്‍ സമാപിക്കുന്നത് വരെ കശ്മീര്‍ താഴ് വരയില്‍ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാശ്മീരികളുടെ ഈദ് സമാധാനപരമായി കടന്നു പോകുന്നുവെന്നും അജിത് ഡോവലിന് ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം സ്വാതന്ത്ര്യദിനത്തിലും ആക്രമണങ്ങളൊന്നും നടക്കില്ലെന്നും തീര്‍ച്ചപ്പെടുത്തണം. തന്റെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തില്‍ സ്ഥാനീയ നിവസികളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്.

ALSO READ: ജമ്മു- കാശ്മീര്‍ വിഷയത്തില്‍ ആശങ്കകളുമായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് വിശദീകരണം തേടി

കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ മൂലം, ജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. വിഘടനവാദികള്‍ അടക്കമുള്ളവരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ജമ്മു-കശ്മീരിലെ ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ എല്ലാവിധ സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുണ്ട്.

ALSO READ: കാശ്‌മീർ താഴ്വര ശാന്തമാകുന്നതിന്റെ സൂചനകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button