ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച മലാല യൂസഫ്സായിയുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ. കശ്മീരിലെ ജനങ്ങള്‍ എന്നും സംഘര്‍ഷാവസ്ഥയിലാണ് ജീവിച്ചതെന്നും അവിടെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടാണ് മലാല യൂസഫ്സായ് ട്വിറ്ററിലൂടെ തന്റെ ആശങ്ക പങ്ക് വെച്ചത്. കശ്മീരിലെ സ്ത്രീകളെയും കുട്ടികളെയും ഓർത്തു ദുഖമുണ്ടെന്നാണ് മലാല ട്വീറ്റ് ചെയ്തത്.
എന്നാൽ മലാലയുടെ പഴയ കാലത്തെ പരിഹസിച്ചു ഇന്ത്യൻ സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെടിയേറ്റപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട് ബ്രിട്ടനില്‍ അഭയം തേടിയ ആളല്ലേ നിങ്ങളെന്നും എങ്ങനെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇവര്‍ക്ക് കിട്ടിയതെന്നും ഇവർ ചോദിക്കുന്നു. നിങ്ങളെപ്പോഴും പാക്കിസ്ഥാനെ ആണ് പിന്തുണച്ചതെന്നും ഇത്രയും മൂല്യമുള്ള നോബല്‍ സമ്മാനം എങ്ങനെയാണ് ലഭിച്ചതെന്നുംപലരും ചോദിക്കുന്നു.
ഭീകരാക്രമണം പേടിച്ച് പാകിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട നിങ്ങളാണോ ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി സംസാരിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു. 2012 ഒക്ടോബറിലാണ് സ്കൂളില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ സ്കൂള്‍ ബസില്‍ വച്ച് മലാലയെ ഭീകരര്‍ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം.
Post Your Comments