Latest NewsInternational

പലസ്തീന് 2.5 കോടി സംഭാവന നല്‍കി മലാല, ഗാസയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നൽകണമെന്നും ആവശ്യം

ടെല്‍ അവീവ്: പലസ്തീന് 2.5 കോടി സംഭാവന നല്‍കി നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് നടപടി. എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും മലാല ആവശ്യപ്പെട്ടു.

എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാലയുടെ പ്രതികരണം.അതേസമയം ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മലാല യുസഫ്‌സായി പറഞ്ഞു.

ഗാസയിലെ ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ഞെട്ടലുണ്ടായെന്നും അക്രമണത്തെ അപലപിക്കുന്നതായും മലാല പറഞ്ഞു. ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button