ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ പാകിസ്താൻ പവലിയൻ സന്ദർശിച്ച് നൊബേൽ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ്സായ്. മലാല ഫണ്ട് സഹസ്ഥാപകൻ സിയാവുദ്ദീൻ യൂസഫ്സായി, വിദ്യാഭ്യാസ പ്രവർത്തകനും മലാല ഫണ്ട് പങ്കാളിയുമായ ഷെഹ്സാദ് റോയ് പാകിസ്താൻ പവലിയൻ ഡയറക്ടർ ജനറൽ റിസ്വാൻ താരിഖ് തുടങ്ങിയവരോടൊപ്പമാണ് മലാല എക്‌സ്‌പോ വേദിയിലെത്തിയത്.
Read Also: ‘സച്ചിനെ ഓർത്ത് എനിക്ക് വല്ലാത്ത സഹതാപം തോന്നുന്നു’: മുൻ പാക് താരം ഷോയിബ് അക്തർ
കൂടുതൽ കാര്യങ്ങൾ പഠിക്കാൻ എക്‌സ്‌പോ വേദി പ്രചോദകരമായെന്ന് മലാല പ്രതികരിച്ചു. പവലിയൻ പാകിസ്താന്റെ ചരിത്രം, സംസ്‌കാരം, പാരമ്പര്യങ്ങൾ, സാധ്യതകൾ എന്നിവ ആഘോഷിക്കുന്നു. മതങ്ങൾ തമ്മിലുള്ള ഐക്യവും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രദർശനങ്ങളിൽ നിിന്ന് വളരെയേറെ പ്രചോദനം ലഭിച്ചുവെന്നും എക്സ്പോ സന്ദർശിക്കുന്ന എല്ലാവർക്കും നമ്മുടെ മനോഹരമായ രാജ്യത്തെക്കുറിച്ച് കൂടുതലറിയാൻ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മലാല അറിയിച്ചു.
അതേസമയം എക്‌സ്‌പോ വേദിയിലെ വനിതാ പവലിയനും യുഎൻ പവലിയനും മലാല സന്ദർശിച്ചു.
Post Your Comments