കാബൂൾ: പുറംലോകത്തു നിന്നും സ്ത്രീകളെ പരിപൂർണ്ണമായും മാറ്റിനിർത്താൻ താലിബാൻ ആഗ്രഹിക്കുന്നുവെന്ന് മലാല യൂസഫ് സായി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ മലാല ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
‘സ്ത്രീകളെയും പെൺകുട്ടികളെയും പൊതുജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ താലിബാൻ ആഗ്രഹിക്കുന്നു. സ്ത്രീകളെ ജോലിക്ക് വിടാതെയും, പെൺകുട്ടികളെ പഠിക്കാൻ വിടാതെയും, ഒരു പുരുഷനോടൊപ്പമല്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കാതെയും അവരെ തളച്ചിട്ടിരിക്കുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാമെന്നുള്ള വാഗ്ദാനവും താലിബാൻ ഭീകരർ ലംഘിച്ചിരിക്കുന്നു’ മലാല യൂസഫ്സായി പറഞ്ഞു.
താലിബാന്റെ സ്ത്രീവിരുദ്ധ നടപടികൾ ഇനിയും കൂടുതൽ തീവ്രമാകുമെന്നും, സ്വന്തം അവകാശങ്ങൾക്കു വേണ്ടി സ്ത്രീകൾ തെരുവിലിറങ്ങി പോരാടുമെന്നും അവർ വ്യക്തമാക്കി. എല്ലാ ലോക രാഷ്ട്രങ്ങളുടെയും തലവൻമാരോട് അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ക്രൂരമായ സ്ത്രീകളുടെ അവകാശലംഘനത്തിനെതിരെ നടപടിയെടുക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും മലാല കൂട്ടിച്ചേർത്തു.
Post Your Comments