കൊച്ചി: കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയത്തില്‍ നിന്നും നമ്മള്‍ പാഠം പഠിച്ചിട്ടില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം കണ്ടുപിടിച്ച് പരിഹരിക്കണം. അതിനാര്‍ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മഴക്കെടുതിയില്‍ നിന്ന് കേരളത്തിന് കര കയറാന്‍ കേന്ദ്രത്തിന്റെ കൈത്താങ്ങ്
നേരത്തെ, പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റായ ഇ . ശ്രീധരന്‍ ഹര്‍ജി നല്‍കിയത്. പ്രളയകാരണം കണ്ടുപിടിച്ച് ഭാവിയില്‍ ഇതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും വിദഗ്ധ സാങ്കേതികസമിതി രൂപവല്‍കരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്ലാനിങ് ബോര്‍ഡിനും കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.
കഴിഞ്ഞ പ്രളയകാലത്ത് ഭാരതപ്പുഴയില്‍ തൃത്താലയിലെ റെഗുലേറ്ററിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍പറ്റിയില്ല. ഇക്കാരണത്താല്‍ സമീപപ്രദേശങ്ങളില്‍ മുഴുവന്‍ വെള്ളം കയറി. പ്രളയത്തിനുശേഷവും അതിന്റെ ഷട്ടര്‍ തുറക്കാന്‍ പറ്റാത്തതിന്റെ കാരണം കണ്ടുപിടിച്ചില്ല. ഇപ്പോഴും അത് അങ്ങനെത്തന്നെ കിടക്കുന്നു.
അനധികൃത ഖനനം പ്രളയത്തിന് കാരണമാണ്. ശാസ്ത്രീയമായ മൈനിങ് നടക്കുന്നില്ല. പുഴയില്‍നിന്ന് മണല്‍വാരുന്നതും പ്രശ്‌നമാണ്. മണല്‍ വാരുന്നവര്‍ പുഴയുടെ ഇരുവശത്തുനിന്നുമാണ് വാരുന്നത്, നടുവില്‍നിന്നല്ല. ഇത് പുഴയുടെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു
Post Your Comments