തൃശൂർ: കർഷക വിഷയത്തിൽ രൂക്ഷവിമർശനവുമായി കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച അതിജീവനയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ മുഖ്യ ശത്രു വനം വകുപ്പാണെന്നും ഔദാര്യമല്ല അവകാശമാണ് കർഷകർ ചോദിക്കുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.
‘വരുന്ന പാർലമെന്‍റ്, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകരെ സഹായിക്കാത്തവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയാനും പ്രവർത്തിക്കാനും സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരിക്കുന്ന സർക്കാർ കർഷകന്‍റെ മുമ്പിൽ മുട്ടുകുത്തും. കർഷകന്‍റെ മുമ്പിൽ മുട്ടുകുത്തിച്ച ചരിത്രം നമ്മുക്കുണ്ട്,’ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.
Post Your Comments