
മിസോറാം: കുടുംബ രാഷ്ട്രീയ ആരോപണങ്ങളില്‍ ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനാവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി ആദ്യം അവരുടെ നേതാക്കളെയും അവരുടെ മക്കള്‍ ചെയ്യുന്നതെന്താണെന്നും നോക്കണമെന്ന് രാഹുൽ പറഞ്ഞു. അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ചോദിച്ചു.
തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് നയിക്കുന്നത് അമിത് ഷായുടെ മകനാണെന്നും അനുരാഗ് ഠാക്കൂറിനെ കൂടാതെ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളായ വേറെയും ചിലരുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട നടത്തിയ മിസോറാം സന്ദര്‍ശനത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.
ഒരു ദിവസം മുമ്പാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി മിസോറാമില്‍ എത്തിയത്. നവംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായാണ് രണ്ട് ദിവസത്തെ പര്യടനമെന്ന് മിസോറാം കോണ്‍ഗ്രസ് വ്യക്തമാക്കി.
Post Your Comments