ന്യൂഡല്‍ഹി : മഴക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്. മഴക്കെടുതി നേരിടാന്‍ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 2107 കോടി രൂപ അനുവദിച്ചിരുന്നതായും ഇതിന്റെ പകുതിയോളം തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും വി. മുരളീധരന്‍ അറിയിച്ചു.
ദുരിതബാധിതപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് അല്‍പ്പം ശമനമായെങ്കിലും മഴക്കെടുതി അതിരൂക്ഷമാണ്. അതേസമയം, മലപ്പുറം കവളപ്പാറയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇവിടെ വീണ്ടും ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലെയും രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് മറുഭാഗത്ത് ഉരുള്‍പ്പൊട്ടിയത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി.
Post Your Comments