കുവൈറ്റ് സിറ്റി: സുഷമാസ്വരാജിന്റെ വിയോഗത്തിൽ നിന്ന് ഇപ്പോഴും നടക്കും വിട്ടുമാറാത്ത അവസ്ഥയിലാണ് കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികൾ.
ALSO READ: അബുദാബി സമ്മര്‍സെയില്‍ നറുക്കെടുപ്പ്; ഭാഗ്യദേവത തേടിയെത്തിയത് തിരുവനന്തപുരം സ്വദേശിയെ
ആർക്കും എപ്പോൾ വേണമെങ്കിലും നേരിട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം സുഷമ ജിയുടെ അടുത്ത് കുവൈറ്റ് ജനതയ്ക്കുണ്ടായിരുന്നു.
സ്നേഹമയിയാരുന്നു ആ വിദേശകാര്യമന്ത്രിയെന്ന് കുവൈറ്റിലെ പ്രവാസി സമൂഹം ഓര്‍മ്മിക്കുന്നു. തൊഴില്‍ തട്ടിപ്പുകള്‍ക്കും വിസ തട്ടിപ്പുകള്‍ക്കുമൊക്കെ ഇരകളായി വിദേശജയിലുകളില്‍ അടച്ചുപൂട്ടപെട്ടവര്‍ക്ക് പോലും ആശ്വാസത്തിന്റെയും പ്രത്യാശയുടേയും ആള്‍രൂപമായി. ഭീതിജനകാമയ യുദ്ധഭൂമികളില്‍ നിന്നുപോലും പ്രവാസികളായ ഇന്ത്യാക്കാരെ ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ മാതൃരാജ്യത്ത് തിരിച്ചെത്തിച്ചതൊക്കെ ചരിത്രമോര്‍ക്കുന്ന ഇതിഹാസങ്ങളാണ്.
വിദേശ മണ്ണില്‍ ജോലിചെയ്ത് ജീവിക്കുന്ന ഓരോ ഇന്ത്യാക്കാരനും അവരുടെ ഒടുവിലത്തെ ആശ്രയമായിരുന്നില്ല സുഷമാസ്വരാജ്. മറിച്ച് പ്രതിസന്ധികളിലും പ്രശ്നങ്ങളിലും കാലിടറി വീണുപോകുമ്പോള്‍ കൈപിടിച്ചുയര്‍ത്തുന്ന ആദ്യത്തെ അഭയകേന്ദ്രമായിരുന്നു.
Post Your Comments