CricketLatest News

ട്വന്റി20: ഇന്ത്യയ്ക്ക് മിന്നുന്ന ജയം; പരമ്പര തൂത്തുവാരി

പ്രോവിഡൻസ് (ഗയാന): രാജ്യാന്തര ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരമായിരുന്നു നടന്നത്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ഫോമിലേക്കു മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തകർപ്പൻ അർധസെഞ്ചുറിയും ഇന്ത്യൻ വിജയം അനായാസമാക്കി. വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, അഞ്ചു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. മൂന്നാം വിക്കറ്റിൽ കോലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (105) തീർത്തു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബോളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നര മണിക്കൂറോളം ടോസ് വൈകിയെങ്കിലും 20 ഓവറും കളി നടക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ഇനിയും മഴയെത്തിയാൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരും. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചാഹർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ചാഹറിന്റെ വരവ്. രാഹുലിന്റെ കസിൻ കൂടിയായ ദീപക് ചാഹർ ഖലീൽ അഹമ്മദിനു പകരവും ടീമിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button