Latest NewsIndia

വര്‍ഷങ്ങളായുള്ള ഒരു വലിയ പ്രശ്‌നത്തിന്റെ അധ്യായം അടഞ്ഞിരിക്കുന്നു; കശ്മീര്‍ വിഷയത്തില്‍ സക്കാര്‍ നീക്കങ്ങളെ സ്വാഗതം ചെയ്ത് മുസ്ലീം മതപണ്ഡിതന്‍

ജയ്പൂര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ഹസന്‍ ചിസ്തി ദര്‍ഗയിലെ ദിവാന്‍ ഒബൈഡിന്‍. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ധീരമായ ഈ നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ALSO READ: ജമ്മു കശ്മീർ ബിൽ വിജയം ; പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച്‌ ആഘോഷം

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിജയത്തിലാണിപ്പോള്‍. ജമ്മു കശ്മീര്‍ പുനഃസംഘടന ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ തന്നെ കശ്മീര്‍ എന്ന വലിയ അധ്യായം അടച്ചിരിക്കുന്നു. പത്രസമ്മേളനത്തില്‍ സംസാരിക്കവെ ഒബെഡിന്‍ പറഞ്ഞു.

‘കഴിഞ്ഞ 70 വര്‍ഷത്തിനുശേഷം കശ്മീര്‍ പ്രശ്‌നം അതിന്റെ പരിഹാരത്തിനായി കാത്തിരിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 1949ലാണ് കശ്മീരില്‍ അവതരിപ്പിച്ചത്. അന്നുമുതല്‍ താല്‍ക്കാലികമായിരുന്ന ഈ നിയമം നീക്കം ചെയ്യുന്നത് സംബന്ധിച്ച് പലതവണ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിബദ്ധത നിറവേറ്റി. കശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കിയ തിങ്കളാഴ്ചയെ ഒരു ചരിത്ര ദിനമായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ‘ഈ നീക്കത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഒപ്പം സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍ക്കുൾപ്പെടെ വിദേശ രാജ്യങ്ങൾക്ക് വിശദീകരണം നൽകി ബുദ്ധിപൂർവമായ നീക്കങ്ങളുമായി വിദേശകാര്യ മന്ത്രാലയം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെ ആളുകക്ക് ലഭിക്കുന്നത് പോലെ തന്നെ എല്ലാവിധ പരിഗണനയും സൗകര്യങ്ങളും ആസ്വദിക്കാന്‍ കശ്മീര്‍, ലഡാക്ക് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കഴിയും. അതിനാല്‍ അവര്‍ മുഖ്യധാരയില്‍ എത്തുമെന്നും കശ്മീരിലെ ജനങ്ങള്‍ ഒരോരുത്തരും രാജ്യത്തിന്റെ വികസനത്തിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ദിവാന്‍ പറഞ്ഞു. ആരുടെയും പ്രേരണയ്ക്കിരയാകാതെ വിട്ടുനില്‍ക്കാന്‍ കശ്മീര്‍ ജനതയെ പ്രേരിപ്പിച്ച ഒബെഡിന്‍, സംസ്ഥാനത്തിന്റെയും അവരുടെ കുടുംബങ്ങളുടെയും പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കണമെന്നും ഒബൈഡിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button