ഇസ്ലാമബാദ്: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ, കശ്മീർ പ്രശ്നം പരിഹരിക്കാതെ സമാധാനം നിലനിർത്താൻ കഴിയില്ലെന്നും ഷഹബാസ് പറഞ്ഞു. നമുക്ക് ഒരുമിച്ച് കശ്മീർ പ്രശ്നം അവസാനിപ്പിക്കാമെന്നും ഷഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു.
എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്‌റൈൻ
തുടക്കം മുതൽ തന്നെ അയൽക്കാരനെ തെരഞ്ഞെടുക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്നും ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം നല്ല രീതിയിൽ മാറാത്തത് ഖേദകരമാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ അവസരത്തിലാണ്, പുതിയതായി സ്ഥാനമേറ്റ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.
Post Your Comments