ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച് ആഘോഷം. രാജ്യസഭയില്‍ ബില്ല് പാസായതോടെ മന്ദിരം പൂര്‍ണ്ണമായും പ്രകാശിപ്പിച്ചാണ് രാജ്യം ആഘോഷത്തിന് തുടക്കം കുറിച്ചത്. കശ്മീര്‍ രാജ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച സര്‍ക്കാര്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്.നേരത്തെ, പാര്‍ലമെന്റില്‍ സാങ്കേതിക തകരാര്‍ മൂലം ഇലക്‌ട്രോണിക് വോട്ടിംഗിനു പകരം പേപ്പര്‍ ബാലറ്റിലാണ് എംപിമാര്‍ വോട്ട് ചെയ്തത്. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബില്ല് രാജ്യസഭ പാസാക്കിയിരുന്നു.
61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണ്ണയ ബില്‍ പാസായത്. ഇതോടൊപ്പം ജമ്മുകശ്മീരിലെ സംവരണ ബില്ലും ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു.
Post Your Comments