Latest NewsIndiaInternational

കശ്മീർ സംബന്ധിച്ച തീരുമാനം മാറ്റുന്നതുവരെ ഇന്ത്യയുമായി സംസാരിക്കില്ല : ഇമ്രാൻ

കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയായി പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് കാശ്മീരിൽ നടപ്പാക്കിയതെന്നാണ്.

ഇസ്ലാമബാദ്: ഇന്ത്യ ജമ്മു കശ്മീരിന്റെ കാര്യത്തിൽ തീരുമാനം മാറ്റിയില്ലെങ്കിൽ പാകിസ്ഥാൻ യാതൊരു വിധ ചർച്ചയും ഇന്ത്യയുമായി നടത്തില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദി സർക്കാർ 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കുകയും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

ഇതിനെതിരെയാണ് പാകിസ്ഥാൻ ഇപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 5 ന് ഇന്ത്യ സ്വീകരിച്ച നടപടികളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പാകിസ്ഥാൻ ഇന്ത്യയോട് യാതൊരു ചർച്ചയ്‌ക്കോ സംസാരത്തിനോ പോലുമില്ലെന്നാണ് ഇമ്രാൻ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയായി പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് കാശ്മീരിൽ നടപ്പാക്കിയതെന്നാണ്.

ഇത് ഇന്ത്യ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് കാശ്മീരിൽ യാതൊരു അവകാശവുമില്ലെന്നും അത് അവരുടെ ആഭ്യന്തര കാര്യമല്ലെന്നുമാണ് ഇമ്രാന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button