ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നു. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് ദീപക് ഗുപ്ത അനുമതി നല്‍കിയത്. പെണ്‍ക്കുട്ടിയുടെ ബന്ധുക്കളുടെ അനുകൂല നിലപാട് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എയര്‍ലിഫ്റ്റ് ചെയ്യാനാണ് കോടതി നിര്‍ദേശം.
ALSO READ: പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കൂടുതൽ പ്രതികൾ കുടുങ്ങിയേക്കും
പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ലക്നൗവിലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അതേസമയം, ഉന്നാവ് പീഡനക്കേസില്‍ മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെ ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കി.
ALSO READ: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത
അഭിഭാഷകന്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് കിങ് ജോര്‍ജ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഗുരുതരാവസ്ഥയില്‍ ആണെങ്കിലും നേരിയ പുരോഗതിയുണ്ടെന്ന് ബുള്ളറ്റിനില്‍ വ്യക്തമാക്കി.
മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെ തീസ് ഹസാരി കോടതിയില്‍ ഹാജരാക്കി. നാല്‍പ്പത്തിയഞ്ച് ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.
Post Your Comments