വടക്കഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൂടുതൽ പ്രതികൾ കുടുങ്ങിയേക്കും. ഇത് സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ALSO READ: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ
വടക്കഞ്ചേരിയിലാണ് സംഭവം. പ്ലസ് വണ്ണിനും, പ്ലസ്ടുവിനും പഠിക്കുന്ന പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് രതീഷ് (33), ഇളവംപാടം ചെറുകുന്നം മുഴിവിളയിൽ ജിറ്റോ (29) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, വടക്കഞ്ചേരി സിഐ ബി. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ALSO READ: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത
പെൺവാണിഭ സംഘം പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണു രണ്ടുപേർ പിടിയിലായത്. സംഭവത്തിൽ ഒരു പ്രതി കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന വിലയിരുത്തലിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മുൻപും പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. പിടിയിലായവർ കഞ്ചാവ്, അടിപിടി കേസുകൾ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ഉൾപെട്ടിട്ടുണ്ട്
Post Your Comments