കാന്‍പൂര്‍ : ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ഏറെ വിവാദമായ ഉന്നാവ ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രതിയായ കേസിലാണ് പുതിയ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ യൂനൂസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ബോധരഹിതനായ യൂനൂസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചതായി നാട്ടുകാര്‍ പറയുന്നു. സിബിഐയെയും പ്രാദേശിക പൊലീസിനെയും വിവരം അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്തത്.
Read also : ഉന്നാവോ ബലാത്സംഗ കേസ് ; ബിജെപി എംഎൽഎ അറസ്റ്റിൽ
കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെന്‍ഗര്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനൂസ്. പെണ്‍കുട്ടിയുടെ അച്ഛന്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുകയും ചെയ്തു. കാന്‍പൂരിലെ ഒരു പലചരക്ക് വ്യാപാരിയാണ് യൂനൂസ്. അതേസമയം യൂനുസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന വാദമാണ് പൊലീസിനുള്ളത്.
Post Your Comments