
തിരുവനന്തപുരം: തിരുവനന്തപുരം: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് വിഘടനവാദികളില്‍ നിന്നും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആദ്യമായി രംഗത്തുവന്നത് പാകിസ്ഥാനും ഡിവൈഎഫ്‌ഐയും. മലപ്പുറത്തു പോസ്റ്റ് ഓഫീസിലേക്കായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാർച്ച്. ഇതോടെ ട്രോളുമായി സോഷ്യൽ മീഡിയ ഉണർന്നു കഴിഞ്ഞു. ജമ്മു കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യ നടപ്പിലാക്കുന്ന ഏത് നീക്കത്തിനെയും എതിര്‍ത്തു തോല്‍പ്പിക്കുമെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കില്‍ തര്‍ക്ക ഭൂമിയില്‍ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യയ്ക്ക് കഴിയില്ല. ജനങ്ങള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിയില്ല എന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നത്.ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടന പൂര്‍ണ്ണമായും ബാധകമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ തിരുവന്തപുരത്തേയ്ക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകാധിപത്യമാണെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്. ജമ്മു കശ്മീരിനെ വിഘടന വാദികളുടെ കൈയ്യില്‍ നിന്നും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ മലപ്പുറത്തും പ്രതിഷേധം നടത്തി. മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്ക് സംഘടയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറി എഎ റഹിമിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടന്നത് കേരളത്തിലും പാക്കിസ്ഥാനിലും മാത്രമാണ്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് പ്രകടനം നടത്തിയിരുന്നു.
Post Your Comments