Latest NewsIndia

ഡിആർഡിഓയുടെ മിസൈൽ പരീക്ഷണം വിജയകരം

ചന്ദീപുർ: ഡിആർഡിഓയുടെ മിസൈൽ പരീക്ഷണം വിജയകരം. ഒഡീഷയിലെ ചന്ദിപൂർ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വച്ച് രാവിലെ 11.05നായിരുന്നു ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ(QRSAM) വിജയകരമായി പരീക്ഷിച്ചത്,

ട്രക്കിൽ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപണം. 25 മുതൽ 30 കിലോമീറ്റർ വരെയാണ് മിസൈലിന്‍റെ ദൂരപരിധി. ഏത് പ്രതികൂല കാലാവസ്ഥയിലും ദുർഘടമായ ഭൂപ്രകൃതിയിലും ഉപയോഗിക്കാവുന്ന മിസൈലിൽ എയർക്രാഫ്റ്റ് റഡാറുകളെ പ്രതിരോധിക്കാനുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 ജൂൺ നാലാം തീയതിയാണ് QRSAM ആദ്യമായി പരിക്ഷിക്കപ്പെട്ടത്.

Also read : സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button