ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം ഏറ്റെടുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. എന്നാൽ ഈ ആവശ്യത്തോട് ഇതുവരെ പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ജൂലൈ 31 നും ആഗസ്റ്റ് 1നുമായി ജമ്മു കശ്മീരിലെ കേരാന്‍ പ്രദേശത്ത് വെച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടത്. വെള്ള കൊടിയുമായി വന്ന് മൃതദേഹങ്ങള്‍ എടുത്തുകൊണ്ടുപോകാം എന്ന നിര്‍ദേശമാണ് ഇന്ത്യ പാകിസ്ഥാന് മുന്നിൽ വെച്ചിരിക്കുന്നത്.
‘എസ്.എസ്.ജി കമാന്‍ഡോകളോ’ അല്ലെങ്കില്‍ തീവ്രവാദികളോ ആയുള്ള നാല് പേര്‍ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ തങ്ങളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി ശനിയാഴ്ചയാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയത്. പാകിസ്ഥാന്റെ എസ്.എസ്.ജി കമാന്‍ഡോകളും നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് പുറകിലുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതേസമയം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments