മുംബൈ: ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയ ശേഷം യുവതിയെ പീഡിപ്പിക്കാൻ വയോധികന്റെ ശ്രമം. മുബൈയിലെ അന്ദേരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അന്ദേരി സ്വദേശി അരുണ്‍ അഗര്‍വാളിനെ(65) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അന്ദേരി സ്‌റ്റേഷനിലേക്കാണ് അരുണ്‍ യുവതിയോട് ലിഫ്റ്റ് ചോദിച്ചത്. മഴയായതിനാല്‍ മറ്റു വണ്ടികളൊന്നും കിട്ടുന്നില്ലെന്ന് അപേക്ഷിച്ചപ്പോൾ യുവതി ലിഫ്റ്റ് നൽകാൻ തയ്യാറാകുകയായിരുന്നു.
എന്നാല്‍ യാത്രയ്ക്കിടെ അരുണ്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. ഉടന്‍ യുവതി സ്‌കൂട്ടര്‍ നിര്‍ത്തി നിലവിളിച്ചതോടെ അരുണ്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയും എന്നാൽ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
Post Your Comments