തിരുവനന്തപുരം: ഓഗസ്റ്റ് 5 മുതൽ 31 വരെ സംസ്ഥാനത്ത് കർശന വാഹന പരിശോധന ഉണ്ടായേക്കും. മോട്ടര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത വാഹനപരിശോധനയാണ് നടക്കുന്നത്. മദ്യപിച്ചു വാഹനം ഓടിക്കല്‍, അമിതവേഗം എന്നിവയ്ക്കു പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്കു റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നല്‍കും.
ഓരോ തീയതികളില്‍ ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെയാകും നടപടിയെടുക്കുക. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം ഹെല്‍മറ്റും കാറുകളിലെ യാത്രക്കാർ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും
അഞ്ചു മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്‌നല്‍ മറികടക്കലും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് കാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെയാണ് പരിശോധന.
Post Your Comments