ഡിഎന്‍എ ഫലം വരട്ടെ, സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി. ഹൈക്കോടയില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു ബിനോയ്.ചൊവ്വാഴ്ച രാവിലെ ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധനയ്ക്കായുള്ള രക്ത സാമ്പിള്‍ ശേഖരിച്ചത്.
രക്ത സാമ്പിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.ഡി.എന്‍.എ ഫലം വന്നാല്‍ രഹസ്യരേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് ബോംബെ പൊലീസ് അറിയിച്ചു.
നേരത്തേ മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു.ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യംആവശ്യപ്പെട്ട പൊലീസ് പിന്നീട്അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments