മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കു രക്ത സാമ്പിള്‍ നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി ബിനോയ് കോടിയേരി. ഡിഎന്‍എ ഫലം വരുന്നതോടെ സത്യം പുറത്തു വരുമെന്ന് ബിനോയ് പറഞ്ഞു. കോടതി വിധ്ി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയോടെയാണ് കലീനയിലെ ഫോറന്‍സിക് ലാബില്‍ ബിനോയ് രക്ത സാമ്പിള്‍ നല്‍കിയത്. നല്‍കി. ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെ കോടതി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്ബിളുകള്‍ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.
Post Your Comments