മുംബൈ: ദുബായില്‍ പോകാന്‍ അനുമതി തേടിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് അന്ധേരി കോടതി യാത്രാനുമതി നിഷേധിച്ചു. ബിനോയിക്കെതിരേ ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതി നിലവിലുള്ള സാഹചര്യത്തില്‍ ഓഷിവാര പോലീസ് എതിര്‍പ്പുയര്‍ത്തിയതിനാലാണ് അന്ധേരി കോടതി അപേക്ഷ തള്ളിയത്. പരാതിക്കാരിയുടെ മകന്റെ പിതൃത്വം പരിശോധിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഈയിടെ ബിനോയ് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയനായിരുന്നു.
പരിശോധനാഫലം ഇനിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 10വരെ ദുബായില്‍ ചിലവഴിക്കണമെന്ന ആവശ്യം ഉന്നയിച്ച് സെപ്റ്റംബര്‍ 16നായിരുന്നു ബിനോയ് അപേക്ഷ നല്‍കിയത്. എന്നാല്‍ ബലാത്സംഗ കേസില്‍ ബിനോയിക്കെതിരായ ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊലീസ് എതിര്‍പ്പ് അറിയിച്ചത്.ഒക്ടോബര്‍ 15ന് കേസ് ബോംബെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Post Your Comments