മുംബൈ: കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ വലിയതോതിൽ സ്വാധീനിച്ച ആ ഡിഎൻഎ പരിശോധന ഫലം നാളെ പുറത്ത് വരാൻ സാധ്യത. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാർ സ്വദേശിനി ബിനോയ് കോടിയേരിക്ക് എതിരെ നൽകിയ പരാതിയിലാണ് ഡിഎൻഎ ടെസ്റ്റിന് കോടതി ഉത്തരവിട്ടത്.
ബീഹാർ സ്വദേശിനി നൽകിയ ബലാത്സംഗ കേസിൽ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ഇതിനിടയിൽ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന അപേക്ഷ ബിനോയ് കോടതിയിൽ സമർപ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.
ദിൻദോഷി കോടതിയിൽ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതിനെ തുടർന്ന് ബിനോയ്‌ക്കെതിരേ കുറ്റം ചുമത്തുന്ന നടപടി ക്രമങ്ങൾ ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകാനും ഡി എൻ എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ഇതെന്നാണ് സൂചന.
Post Your Comments