Latest NewsUAEGulf

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ നേട്ടം കൈവരിച്ച് ഈ രാജ്യവും; റാങ്ക് വിവരങ്ങള്‍ പുറത്ത് വിട്ടു

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട്ഇരുപതാം റാങ്കിലേക്കാണ്ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ക്ക്‌ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ് നിര്‍ണയത്തിന് മാനദണ്ഡമായിട്ടുണ്ട്.

ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ്പട്ടികയില്‍ മുന്നില്‍. ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ജര്‍മനി എന്നീ രാജ്യങ്ങളാണ്‌തൊട്ടുപിന്നില്‍. പരമാവധി രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട്ഉടമകള്‍ക്ക്‌സാധിക്കും എന്നതാണ്മികവ്.

ഹെന്‍ലി പാസ്‌പോര്‍ട്ട്‌സൂചികയാണ്‌ലോക തലത്തില്‍ റാങ്കിങ്‌നിര്‍ണയം നടത്തിയത്. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ്‌റാങ്കിങ്‌നിര്‍ണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ്പരിഗണിച്ചത്.

ഡന്‍മാര്‍ക്ക്, ഇറ്റലി, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നിവയും മുന്‍നിരയിലുണ്ട്. എന്നാല്‍ മുമ്പ്ഉയര്‍ന്ന പദവിയില്‍ ഉണ്ടായിരുന്ന യു.കെ, യു.എസ്പാസ്‌പോര്‍ട്ടുകള്‍ പുതിയ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക്പിന്തള്ളപ്പെട്ടു. ഇന്ത്യക്ക്എണ്‍പത്തിയാറാം പദവിയാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നി രാജ്യങ്ങള്‍ക്ക്‌ലഭിച്ചത്പട്ടികയില്‍ തൊണ്ണൂറ്റിയൊമ്പതാം സ്ഥാനമാണ്.

shortlink

Related Articles

Post Your Comments


Back to top button