ദുബായ്•ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകകളില്‍ നില മെച്ചപ്പെടുത്തി യു.എ.ഇ പാസ്പോര്‍ട്ട്. 157 രാജ്യങ്ങളില്‍ വിസ-ഫ്രീ പ്രവേശനം അനുവദിക്കുന്ന യു.എ.ഇ പാസ്പോര്ട്ടിന്റെ ഇപ്പോഴത്തെ സ്ഥാനം 9 ആണ്. യു.എ.ഇ വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈയില്‍ യു.എ.ഇയും റഷ്യയും തമ്മില്‍ വിസ ഒഴിവാക്കല്‍ കാരാറില്‍ ഒപ്പുവച്ചതോടെ എമിറാത്തി പാസ്പോര്‍ട്ട് 10 ാം സ്ഥാനത്ത് എത്തിയിരുന്നു. ഈ കരാര്‍ യു.എ.ഇ പാസ്പോര്‍ട്ടിന്റെ വിസ ഫ്രീ സ്കോര്‍ 155 ആക്കിയപ്പോള്‍ റഷ്യയുടെ വിസ-ഫ്രീ സ്കോര്‍ 115 ആയും മാറിയിരുന്നു.
166 വിസ-ഫ്രീ സ്കോര്‍ ഉള്ള സിംഗപ്പൂര്‍ ആണ് ഒന്നാംസ്ഥാനത്ത്. 165 പോയിന്റുമായി ജര്‍മ്മനി, യു.എസ്, സെര്‍ബിയ, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ്, നോര്‍വേ, ദക്ഷിണ കൊറിയ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനം ഫ്രാന്‍സ്, ഇറ്റലി,സ്പെയിന്‍, കാനഡ, ഗ്രീസ്, പോര്‍ച്ചുഗല്‍, ജപ്പാന്‍, ഐസ്‌ലാന്‍ഡ് എന്നിവര്‍ പങ്കിടുന്നു.
66 പോയിന്റുമായി ഘാന, സിംബാബ്‌വേ, മൊറോക്കോ, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം 65 ാം സ്ഥാനത്താണ് ഇന്ത്യ. 36 പോയിന്റുമായി പാക്കിസ്ഥാന്‍ 87 ാം സ്ഥാനത്താണ്. മറ്റു അയല്‍രാജ്യങ്ങളായ ശ്രീലങ്ക 81 ാം സ്ഥാനത്തും ബംഗ്ലാദേശ് 83 ാം സ്ഥാനത്തുമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ 94 പോയിന്റുമായി കുവൈത്ത് 45 ാം സ്ഥാനത്തും 86 പോയിന്റുമായി ഖത്തര്‍ 49 ാം സ്ഥാനത്തും 84 പോയിന്റുമായി ബഹ്‌റൈന്‍ 50 ാം സ്ഥാനത്തും 81 പോയിന്റുമായി ഒമാന്‍ 52 ാം സ്ഥാനത്തും 79 പോയിന്റുമായി സൗദി അറേബ്യ 54 ാം സ്ഥാനത്തും തുടരുന്നു.
Post Your Comments