UAELatest News

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്; ഇന്ത്യയുടെ സ്ഥാനം ഇതാണ്

അബുദാബി: ഇനി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു എ ഇയുടേത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. യുഎഇ പാസ്പോര്‍ട്ടിന്‍റെ വിസ ഫ്രീ സ്കോര്‍ 167 ആയി ഉയര്‍ന്നു. അതായത് യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ആർട്ടോൺ ക്യാപ്പിറ്റൽസാണ് ഗ്ലോബൽ റാങ്കിംഗ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കിയിരിക്കുന്നത്. പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 66–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങൾ മാത്രമാണ് വിസ ഇല്ലാതെ സന്ദർശിക്കാൻ സാധിക്കുക. പട്ടികയില്‍ ചൈന 58 ഉം ശ്രീലങ്ക 84 ഉം ബംഗ്ലാദേശ് 84 ഉം സ്ഥാനത്താണ് ഉള്ളത്. പാക്കിസ്‌ഥാൻ 91-ാം സ്ഥാനത്താണ്. അഫ്ഗാനിസ്‌ഥാനാണ് ഏറ്റവും പിന്നിൽ. 29 വിസ–ഫ്രീ സ്കോർ മാത്രമാണ് അഫ്ഗാൻ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button