ദുബായ്: തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചു വെയ്ക്കുന്നതിന് അവകാശമുണ്ടോയെന്ന കാര്യത്തിൽ എല്ലാവർക്കും സംശയമാണ്. പാസ്‌പോര്‍ട്ട് നൽകിയില്ലെന്ന കാരണത്താൽ ഒരിക്കലും തൊഴിലുടമയ്ക്ക്
തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിയില്ല. ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഭര്‍ത്താവാണ് ഇതിന്റെ നിയമവശം തേടിയത്.
ALSO READ: 500,000 ദിര്‍ഹം പിഴ നല്‍കാനില്ല, 500 തൊഴിലാളികളുടെ പൊതുമാപ്പിനായി ദുബായ് കമ്പനി
പാസ്‌പോര്‍ട്ട് ഹോള്‍ഡറുടെ പൂര്‍ണ സമ്മതമില്ലാതെ മറ്റൊരാള്‍ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്നത് യു എ ഇയില്‍ കുറ്റകരമാണ്. പാസ്‌പോര്‍ട്ട് കൈമാറാന്‍ തനിക്ക് സമ്മതമാണെന്ന് എഴുതി ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ ഒരു തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുള്ളു. പാസ്‌പോർട്ട് നൽകുന്നതിനായി തൊഴിലുടമ നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ തൊഴിലാളിക്ക് മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പരാതി നൽകാവുന്നതാണ്.
Post Your Comments