മുംബൈ: ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക്് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി അവസാന നിമിഷം മാറ്റി. ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ ഇത് പെട്ടെന്ന് ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
അതേസമയം ആശുപത്രി പെട്ടെന്ന് മാറ്റാനുള്ള തീരുമാനം എന്തു കൊണ്ടാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡി.എന്‍.എ. പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുക.
Post Your Comments