തിരുവനന്തപുരം: ഒരുമിച്ച് ജീവിക്കണമെന്ന രാഖിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖില്‍. തന്നെ ഒഴിവാക്കിയാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് രാഖി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാകതം ആസൂത്രണം ചെയ്തത്. സഹോദരന്‍ രാഹുല്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി. അച്ഛന്‍ കുഴിയെടുക്കാന്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.കുഴി മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു.
രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇതുവരെയും പോലീസ്
കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്ന് രാഹുലിനെയും അഖിലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇരുവരെയും അമ്പൂരിയിലെ വീട്ടുവളപ്പിലെത്തിച്ച് പോലീസ് രാവിലെ തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അഖില്‍ പിടിയിലായത്. രാഹുലിനെയും ഇന്നലെയാണ് പോലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പിതാവ് നല്‍കിയ വിവരമനുസരിച്ച് പോലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
Post Your Comments