തിരുവനന്തപുരം: രാഖി കൊലക്കേസില്‍ നിര്‍ണായക മൊഴിയുമായി അഖില്‍. മൃതദേഹം മറവുചെയ്യാന്‍ അച്ഛനും സഹായിച്ചെന്ന് പ്രതി അഖില്‍ മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം നേരേ പോയത് കാശ്മീരിലേക്കായിരുന്നെന്നും അഖില്‍ അഖില്‍ പറഞ്ഞു.
അതേസമയം, കേസിലെ ഒന്നും രണ്ടും പ്രതികളായ അഖിലിനെയും സഹോദരന്‍ രാഹുലിനെയും രാഖിയുടെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അഖിലിനെ പോലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പിതാവ് നല്‍കിയ വിവരമനുസരിച്ച് പോലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
അഖിലിനെയും രാഹുലിനെയും പോലീസ് ഒരുമിച്ച് ചോദ്യം ചെയ്യാനാകും സാധ്യത. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments