തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെക്കൊന്ന് കുഴിച്ചുമൂടിയ കേസിലെ രണ്ടാം പ്രതി രാഹുല്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയതായി അച്ഛന്‍ മണിയന്‍. എന്നാല്‍ ഇക്കാര്യത്തിൽ പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന് അധികൃതർ വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതിയായ സൈനികന്‍ അഖിലിന്‍റെ ജ്യേഷ്ഠനാണ് രാഹുല്‍. ഇരുവരും ഒളിവിലാണ്. ഇരുവരും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ച രാഖിയും അഖിലും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞയിടയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്‍റെ വിവാഹം ഉറപ്പിച്ചു. ആ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും രാഖി നിര്‍ബന്ധിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന.
Post Your Comments