ദോഹ : ലിമോസിന്‍ കാറുകളും ‘സ്മാര്‍ട്’ ആയി തുടങ്ങി. യാത്രക്കാര്‍ക്കു കാറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കി വൊഡാഫോണ്‍ ഖത്തറാണു പുതിയ സേവനങ്ങള്‍ നല്‍കുന്നത്. ഇന്റര്‍നെറ്റ് സേവനം മാത്രമല്ല കമ്പനിക്കു കാറും ഡ്രൈവര്‍മാരുടെ പെരുമാറ്റവുമെല്ലാം നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്. ഗതാഗത വിവരങ്ങള്‍, വാഹനത്തിന്റെ ലൊക്കേഷന്‍, ഡ്രൈവറുടെ വേഗം, ഇന്ധന ഉപയോഗം, ഡ്രൈവര്‍മാരുടെ ജോലി സമയം ഇവയും അറിയാന്‍ കഴിയും.
ദോഹയിലെ ടാക്സി സേവന രംഗത്തെ പ്രമുഖരായ ഇന്റര്‍നാഷനല്‍ ലിമോസിന്‍ സര്‍വീസ് കമ്പനിയുമായി സഹകരിച്ചാണിത്. കമ്പനിയുടെ കീഴിലെ 240 കാറുകളിലും യാത്രക്കാര്‍ക്കു വൊഡാഫോണിന്റെ വൈഫൈ സേവനം ലഭിക്കും. അംഗപരിമിതിക്കാര്‍ക്കുള്ള പരിചരണ കേന്ദ്രമായ ഷഫല്ലയിലേക്കുള്ള 60 ബസുകളിലും വൊഡാഫോണിന്റെ സ്മാര്‍ട് സേവനങ്ങള്‍ ആരംഭിച്ചിരുന്നു.
Post Your Comments