വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കാൻ പദ്ധതിയിട്ട് പ്രമുഖ ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനാണ് വോഡഫോണിന്റെ നീക്കം. അതേസമയം, പുതിയ സാമ്പത്തിക വർഷം വരുമാന വളർച്ചയുണ്ടാകില്ലെന്ന അനുമാനത്തെ തുടർന്ന് ഇനി മുതൽ വോഡഫോൺ ഐഡിയ ഒരു ചെറിയ ഓർഗനൈസേഷനായാണ് പ്രവർത്തിക്കുകയെന്ന് പുതിയ ചീഫ് എക്സിക്യൂട്ടീവ് മാർഗരിറ്റ ഡല്ലാ വാലെ വ്യക്തമാക്കി.
പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുന്നതോടെ ആഗോളതലത്തിൽ ഏകദേശം 10 ശതമാനത്തിലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുക. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താൻ വോഡഫോണിൽ കൂടുതൽ അഴിച്ചുപണികൾ ആവശ്യമാണെന്നും മാർഗരിറ്റ ഡല്ലാ വാലെ അറിയിച്ചിട്ടുണ്ട്. ഇതിനായി അടിസ്ഥാന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും, ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന രീതിയിൽ സേവനങ്ങൾ നൽകാനുമാണ് വോഡഫോണിന്റെ പദ്ധതി.
Also Read: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: പിതാവും സുഹൃത്തും അറസ്റ്റിൽ
Post Your Comments