ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കും അവ ഉപയോഗിക്കുന്നവര്‍ക്കും സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അനധികൃത മാര്‍ഗങ്ങളിലൂടെ ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇത്തരം വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ലിങ്കുകളും വാട്ട്‌സ് അപ്പ് നമ്പറുകളും മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.
വന്‍ തുക ഈടാക്കുകയും പിന്നീട് ഇത്തരക്കാരുടെ ഒരു വിവരവും ലഭിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണുള്ളത്. നിയമവിധേയമല്ലാതെ ഹജ്ജിനെത്തിയവരെ പിടികൂടിയാല്‍ ശിക്ഷക്ക് ശേഷം നാടു കടത്തും. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഹജ്ജിന് അപേക്ഷിക്കാതെ എത്തുന്നവരെ ഹറം പരിധിയില്‍ പരിശോധിച്ച് തിരിച്ചയക്കുകയും ചെയ്യും. അതേ സമയം ഹറം പരിധിയില്‍ നിന്നും പിടികൂടിയാലും നാട് കടത്താലാണ് ശിക്ഷ.
അതേസമയം മഹ്‌റം ഇല്ലാത്ത ഹാജിമാര്‍ക്ക് മക്കയില്‍ വിപുലമായ സൗകര്യങ്ങളാണ് ഹജ്ജിന് ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വനിതാ ഹാജിമാര്‍ രക്ഷകര്‍ത്താവില്ലാതെ എത്തിയിട്ടുള്ളത്. വനിതകള്‍ക്കായി വനിതാ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരം നൂറു കണക്കിന് വളണ്ടിയര്‍മാരുമുണ്ട്. ഹജ്ജ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ നിന്നും മഹ്‌റമില്ലാതെ ഹാജിമാര്‍ എത്തുന്നത്. 45 വയസ്സിന് മുകളിലുള്ള 2232 പേരാണ് ഇത്തവണ ഈ വിഭാഗത്തില്‍. പുരുഷന്മാരുടെ സഹായമില്ലാതെ എത്തിയ ഇവരില്‍ 2011 പേരും കേരളത്തില്‍ നിന്നാണ്.
Post Your Comments