തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം. പ്രധാനമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്നതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Read Also: ആകാംക്ഷഭരിതൻ: കേരള സന്ദർശനത്തിന് മുൻപ് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി
തിങ്കളാഴ്ച ശബരി എക്സ്പ്രസ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. ചൊവ്വാഴ്ച വഞ്ചിനാട്, ഇന്റർസിറ്റി ട്രെയിനുകൾ കൊച്ചുവേളി വരെയാണ് സർവീസ് നടത്തും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവയും കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച്ചയാണ് ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നിരവധി പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും.
Read Also: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു: പന്തളത്താണ് ക്രൂരത
Post Your Comments