
കോഴിക്കോട്: നിപ ഭീതിയെ തുടര്‍ന്നു കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. നിപ ബാധിച്ച് മരിച്ചവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിൽ, വടകര താലൂക്കിലെ 9 ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയിന്‍മെന്റ് സോണാക്കിയിരുന്ന എല്ലാ വാര്‍ഡുകളെയും പൂര്‍ണമായും ഒഴിവാക്കി.
ഫറോക്ക് മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലെ 43, 48, 51 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. രാത്രി 8 മണി വരെ എല്ലാ കടകളും കമ്പോളങ്ങളും പ്രവര്‍ത്തിപ്പിക്കാം. ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്കു രണ്ടു മണി വരെ പ്രവര്‍ത്തിപ്പിക്കാം. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ ക്വാറന്റീനില്‍ തുടരണം. സംസ്ഥാനത്ത് ഇന്നും പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർച്ചയായ അഞ്ചാം ദിവസമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതെ കടന്നുപോകുന്നത്.
Post Your Comments