ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നിരവധി മയക്കുമരുന്നു കടത്തുകാർ പിടിയിൽ. സുരക്ഷാ വിഭാഗവും ആന്റി ഡ്രഗ്സ് വിഭാഗവും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. മന്ത്രാലയം തന്നെയാണ് ഔദ്യോഗിക സ്നാപ്പ് ചാറ്റിലൂടെ മയക്കുമരുന്നു വില്പനക്കരെ പിടികൂടുന്ന വീഡിയോ പുറത്തുവിട്ടത്.
ഇവരുടെ കൈവശമുണ്ടായിരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. ഫിലിപ്പൈനില്‍ നിന്നും വരുന്ന ‘ട്രമഡോള്‍’ എന്ന പേരുള്ള 600 ലഹരി ഗുളികകളും അപകടകാരിയായ ക്രൈസ്റ്റല്‍ ഡ്രഗ്സ് എന്ന പേരില്‍ അറിയപ്പെടുന്ന 3 കിലോ മയക്കുമരുന്നും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ പണം, മയക്കുമരുന്നുകള്‍ പൊതിയാനുള്ള കവറുകള്‍, അളക്കുവാനുള്ള ത്രാസുകള്‍ എന്നിവയും സുരക്ഷാ വിഭാഗം കണ്ടെടുത്തു.
Post Your Comments