കൊച്ചി: വലിയൊരു ഭീതിയിലൂടെയാണ് കുറച്ചു മാസങ്ങളായി ഈ കുടുംബം കടന്നു പോയത്. മകന് നിപയാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ ഭീതിയും പ്രാര്‍ത്ഥനകളും നിറഞ്ഞ ദിവസങ്ങള്‍. മാസങ്ങളോളമുള്ള ചികിത്സയ്ക്കു ശേഷം വലിയൊരു അപകടത്തിന്റെ കൈപ്പിടിയില്‍ നിന്നും രക്ഷപ്പെട്ട് ആശുപത്രി വിടൊനരുകയാണ് നിപ ബാധിച്ച യുവാവ്. ചൊവ്വാഴ്ച ആശുപത്രി വിടുമ്പോള്‍ ഇവിടെ സഫലമാകുന്നത് ഒരമ്മയുടെ പ്രാര്‍ത്ഥനയാണ്.
ചൊവ്വാഴ്ചയാണ് നിപ ചികിത്സയിലായിരുന്ന യുവാവ് രോഗ വിമുക്തനായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു പോകുന്നത്. എന്നാല്‍ താന്‍ ഒരു നിപ കാലഘട്ടത്തിലൂടെയാണ് കടന്നു പോയതെന്ന് മകന് ഇപ്പോഴും അറിയില്ലെന്ന് അമ്മ പറയുന്നു. വീട്ടിലെത്തിയിട്ടുവേണം പതുക്കെ അവനെ എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍”. സാധാരണ പനി എന്നുകരുതിയാണ് വീടിനടുത്തുള്ള ക്ലിനിക്കില്‍ കാണിച്ചത്. അത് ഇത്രയും വലിയൊരു രോഗമാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ നിപയാണെന്ന് തിരിച്ചറിഞ്ഞതോടെ മകനെ ആരോഗ്യത്തോടെ തിരിച്ചു കിട്ടണം എന്നുമാത്രമായിരുന്നു ഈ അമ്മയുടെ പ്രാര്‍ത്ഥന.
മേയ് 30-ന് ആസ്റ്ററില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിലെ ജീവനക്കാരിയായതിനാല്‍ നിപ എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍തന്ന പിന്തുണ വളരെ വലുതായിരുന്നു. അവരെ എത്ര ഓര്‍ത്താലും മതിയാവില്ലെന്നും യുവാവിന്റെ അമ്മ പറഞ്ഞു.
ചികിത്സയ്ക്കിടെ അവനെ കാണാന്‍ ചെന്നിരുന്നെങ്കിലും അതൊന്നും അവനിപ്പോള്‍ ഓര്‍മ്മയില്ല.ഇപ്പോള്‍ കാണാന്‍ വരുന്നവര്‍ തനിക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്ന് പറയുമ്പോള്‍ അവന് അതിശയമാണ്. പനി കൂടിയെന്നു മാത്രമാണ് അവന്‍ വിചാരിച്ചിരിക്കുന്നത്. ആരോഗ്യം 90 ശതമാനവും തിരിച്ചുകിട്ടിയെങ്കിലും മകന്റെ പുഞ്ചിരി എവിടെയോ മാഞ്ഞിട്ടുണ്ട്. മകന്റെ നിറഞ്ഞ പുഞ്ചിരിയും ചുറുചുറുക്കുമാണ് ഇനി ഞങ്ങള്‍ക്ക് തിരിച്ചുപിടിക്കാനുള്ളതെന്നും ആ അമ്മ പറയുന്നു.
Post Your Comments