തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരകടലാസിൽ പ്രണയ ലേഖനവും സിനിമ പാട്ടും കണ്ടെത്തി.
പരീക്ഷാ ചുമതലയുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഹാളിൽ വച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് വീട്ടിലെത്തി ശരി ഉത്തരം എഴുതിയ പേപ്പർ വച്ച് മാർക്ക് വാങ്ങുന്നതാണ് ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പരീക്ഷാഹാളില്‍ ഇൻവിജിലേറ്റർ വരുമ്പോൾ ഉത്തരക്കടലാസിൽ എഴുതുന്നുണ്ടെന്ന് തോന്നിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പൊലീസ് നിഗമനം. ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
പോലീസ് നടത്തിയ പരിശോധനയില്‍ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളായിരുന്നു. ഇത് സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് നേരത്തെ പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. ഈ കെട്ടുകളിൽ ഒന്നാണ് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നൽകിയതെന്നാണ് കോളേജ് അധികൃതർ പൊലീസിനോടു പറഞ്ഞു.
Post Your Comments