ലക്‌നൗ: 12 വയസുകാരിക്ക് പ്രണയലേഖനം നല്‍കിയ അധ്യാപകന് മര്‍ദ്ദനം. ഝാന്‍സിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ വൈഭവ് നായക് 12 വയസുകാരിക്ക് പ്രണയലേഖനം നൽകിയത്തിനു പിന്നാലെ നാട്ടുകാർ മുഖത്ത് കരിഓയില്‍ ഒഴിച്ചും തലമുണ്ഡനം ചെയ്തും നാടുമുഴുവന്‍ നടത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബ്ലാക്ക്‌മെയില്‍ ചെയ്ത് നിര്‍ബന്ധിച്ച് ഫോണ്‍ ചെയ്യാൻ ഇയാൾ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചു. ഫോണില്‍ സംസാരിച്ചില്ലായെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ അധ്യാപകനെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് അനുസരിച്ച് അധ്യാപകനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments