മുംബയ്: വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം നല്‍കുന്നത്സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ മാന്യതക്ക് നിരക്കുന്നതല്ലെന്നും 2011ലെ അകോല കേസുമായി ബന്ധപ്പെട്ട വിധിയിൽ ബോംബൈ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് വ്യക്തമാക്കി. സ്ത്രീയുടെ മാന്യത വിലപ്പെട്ടതാണെന്നും അതിനെതിരെ കടന്നുകയറ്റം ഉണ്ടായോ എന്നത് കണ്ടെത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലെന്നും കോടതി വിശദീകരിച്ചു.
മുംബയിൽ 2011 ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 45 വയസ്സുകാരിയായ സ്ത്രീ പാത്രം കഴുകികൊണ്ടിരിക്കെ കട ഉടമയായ ശ്രീകൃഷ്ണ തിവാരി പ്രണയ ലേഖനം കൈമാറാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ഇത് വാങ്ങാന്‍ വിസമ്മതിച്ചതോടെ തിവാരി പ്രണയ ലേഖനം എറിഞ്ഞുകൊടുക്കുകയും ‘ഐ ലവ് യൂ’ എന്ന് പറയുകയും ചെയ്തു. അടുത്ത ദിവസംസ്ത്രീയോട് അശ്ലീല ആംഗ്യം കാണിച്ച തിവാരി പ്രണയ ലേഖനത്തിന്‍റെ കാര്യം ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു.
തുടർന്ന് സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 354,509, 506 എന്നീ വകുപ്പുകൾ പ്രകാരം ശ്രീകൃഷ്ണ തിവാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Post Your Comments