Latest NewsIndia

പ്രിയങ്ക ഗാന്ധിയെ കാണാനില്ല, സോണിയയുടെ മണ്ഡലത്തില്‍ വോട്ടർമാർ കലിപ്പിൽ

ദേശിയ താപനിലയത്തിലെ സ്ഫോടനവും നിരവധി തീവണ്ടി അപകടങ്ങളും പ്രദേശത്ത് നടന്നിരുന്നു.

റായ്ബറേലി : കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ചുമരുകള്‍ മകള്‍ പ്രിയങ്കയെ കാണാനില്ലെന്ന പോസ്‌റ്ററുകള്‍ കൊണ്ട് നിറഞ്ഞു. പ്രിയങ്ക വോട്ടര്‍മാരുടെ വികാരങ്ങള്‍ കൊണ്ട് കളിക്കുകയാണെന്നും മണ്ഡലത്തില്‍ ഒട്ടനവധി അനര്‍ത്ഥങ്ങള്‍ നടന്നിട്ടും അവരെ കണ്ടിട്ടില്ലെന്നും പോസ്‌റ്ററില്‍ പറയുന്നു. ദേശിയ താപനിലയത്തിലെ സ്ഫോടനവും നിരവധി തീവണ്ടി അപകടങ്ങളും പ്രദേശത്ത് നടന്നിരുന്നു. അപ്പോഴൊക്കെ പ്രിയങ്കയുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

നവരാത്രി ആഘോഷങ്ങളില്‍ കാണാത്ത പ്രിയങ്കയെ പെരുന്നാളിനെങ്കിലും കാണാന്‍ കിട്ടുമോയെന്നാണ് വിമര്‍ശകരുടെ ചോദ്യം. റായ്ബറേലിയിലെ ആളുകളുടെ വോട്ടുകള്‍ നേടാന്‍ ഗാന്ധിയന്‍ വികാരം ഉപയോഗിക്കുകയാണ്. പ്രിയങ്കയുടെ അടുത്ത സന്ദര്‍ശനം എന്നാണെന്നും ഈ പോസ്റ്ററുകളില്‍ ചോദിക്കുന്നുണ്ട്. അതേസമയം, 2019ലെ ലോക്‌സഭാ തിര‌ഞ്ഞെ‌ടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഭയന്ന് എതിരാളികള്‍ നടത്തുന്ന പ്രചാരണമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button