![malayalees in ship seized by iran](/wp-content/uploads/2019/07/malayalees-in-british-ship.jpg)
കൊച്ചി: ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച് കപ്പലിലെ മലായളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച് രംഗത്തെത്തിയത്. ദിവസം കഴിയും തോറും ആശങ്ക കൂടി വരുന്നതായി ഡിയോജുടെ പിതാവ് ടി.വി പാപ്പച്ചന്‍ പറഞ്ഞു. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെങ്കിലും ആശങ്ക ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകന്‍ ഡിജോ പാപ്പച്ചന്‍ (26) സ്റ്റെനാ ഇംപേരോയിലുള്ളതായി വീട്ടുകാര്‍ക്ക് ഞായറാഴ്ച വിവരം ലഭിച്ചു. കപ്പലിലെ മെസ് മാനാണ് ഡിജോ. ജീവനക്കാരുടെ പേരുകള്‍ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
Post Your Comments